2014, ഡിസംബർ 18, വ്യാഴാഴ്‌ച

2013, ജൂൺ 7, വെള്ളിയാഴ്‌ച

മാധ്യമ ധര്‍മ്മം

ഞ്ചിയത്ത് ഒരു ടി പി കൊല്ലപ്പെട്ടപ്പോൾ
കേരളത്തിൽ ആദ്യമായി നടക്കുന്ന
ഒരു കൊലപാതകമെന്ന നിലയിൽ
വെട്ടിന്റെ എണ്ണവും രമയുടെ കണ്ണീരും
ഇറച്ചി വിൽപ്പനക്കാരന്റെ ശൌര്യത്തോടെ
വിറ്റുകാശാക്കിയ ഇവിടുത്തെ മാധ്യമ പുണ്യവാളന്മാർ
മധു എന്ന കോണ്‍ഗ്രസ്സുകാരൻ
അയ്യന്തോളിൽ
കോണ്‍ഗ്രസ്സുകാരാൽ
കൊല്ലപ്പെട്ടപ്പോൾ
ആ സംഭവം നടന്നിട്ടേയില്ല എന്ന നിലയ്ക്ക്
ഓരോ ദിവസവും അച്ചുനിരത്തുന്നത്
കണ്ടുനില്ക്കുന്ന സാധാരണക്കാരനറിയാം
ഇവറ്റകളോടൊക്കെ മാധ്യമ ധർമ്മത്തെക്കുറിച്ച് സംസാരിക്കുന്നത്
തെരുവ് വേശ്യകളുടെ സഭയിൽ നിന്ന്
ചാരിത്ര്യത്തെയും സദാചാരത്തെയും പറ്റി
വാ തോരാതെ പ്രസംഗിക്കുന്നതിന് സമമാണെന്ന് ...
കേരളത്തിലെ "മ"കാരാദി
മാധ്യമത്തമ്പുരാക്കളോട്
പത്രധര്‍മ്മത്തെപ്പറ്റി പറഞ്ഞാല്‍
പറഞ്ഞവന്‍ നാറും
അല്ലാതെന്താ?!!!